ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. രാഷ്ട്രീയ സമരത്തിന് മുഖ്യമന്ത്രി നിർബന്ധിതമായി.
തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇത് കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ ഇന്നലെ കർണാടക ഡൽഹിയിൽ നടത്തിയ സമരം വ്യത്യസ്തമാണ്. രണ്ട് സമരങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം നടത്താൻ കോൺഗ്രസിനെ പഠിപ്പിക്കേണ്ടതില്ല.
കേരളത്തിൻറെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രതിപക്ഷമാണ് മുൻപന്തിയിൽ. എംപിമാരുടെ യോഗം വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. സാധാരണ വിളിക്കുന്ന യോഗം ഇത്തവണ വിളിച്ചില്ല. ആദ്യം ധൂർത്തും അഴിമതിയും നിർത്തണമെന്നും ചെന്നിത്തല പറഞ്ഞു. കേരളസർക്കാർ പറയുന്ന 57000 കോടി രൂപയുടെ കണക്ക് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു. കേന്ദ്രം തരേണ്ടത് വാങ്ങിച്ചെടുക്കാൻ പ്രതിപക്ഷം മുൻപന്തിയിൽ ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.