കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ മുൻകരുതല്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Advertisements
കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി വേണം. എംഎല്‍എയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായത്. പരിപാടിയുടെ സംഘാടനത്തില്‍ പിഴവ് ഉണ്ട്. സമഗ്രമായ അന്വേഷണം വേണം. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.