‘രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും; പത്മജ വേണുഗോപാലിനും അനില്‍ ആന്‍റണിക്കും കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പത്മജ വേണുഗോപാലിനും അനില്‍ ആന്‍റണിക്കും തന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ബി.ജെ.പിയില്‍ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്‍റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്‍റേയും ആന്‍റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്.
കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല.

Advertisements

താല്ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള്‍ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും.വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്ബര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും തന്‍റെ മൂലധനമായി കണക്കാക്കുന്നു. മികച്ച കാലാവസ്ഥയില്‍ വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാല്‍ കരിഞ്ഞു പോകുമെന്നതാണ് കോണ്‍ഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠമെന്നും അദ്ദേഹം വ്യക്തമാക്കി. .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.