ചെന്നൈ: ഇദംപ്രഥമമായി ഇന്ത്യയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന് ആർബിറ്ററായി (റഫറി) രാജേഷ് നാട്ടകത്തിനെ ലോക ചെസ് ഫെഡറേഷൻ തിരഞ്ഞെടുത്തു. ജൂലായ് 28 മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്തു വച്ചാണ് മത്സരങ്ങൾ. ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ ചെസ് മാമാങ്കത്തിൽ ഈ വർഷം 187 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
ചെസ് അസോസിയേഷൻ കേരളയിൽ 2012 മുതൽ 2021 വരെ ജനറൽ സെക്രട്ടറിയായും 2021 മുതൽ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2021 ൽ അഖിലേന്ത്യാ ചെസ് ഫെഡറേഷനിൽ ഏറ്റവുമധികം വോട്ട് നേടി ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2015 ൽ ഫിഡേയുടെ അന്താരാഷ്ട്ര ചെസ് ആർബിറ്റർ എന്ന പദവിയ്ക്കുള്ള യോഗ്യത നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016 ൽ ഗ്രീസിൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആർബിറ്റർ ആയി പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ലോക ചെസ് ഫെഡറേഷനിൽ നിന്നും സ്കൂൾ ഇൻസ്ട്രക്ടർ, നാഷണൽ ഇൻസ്ട്രക്ടർ എന്നീ പരീക്ഷകളിൽ ഉന്നത വിജയത്തോടെ ലോക ചെസ് ഫെഡറേഷൻ ടൈറ്റിലും ലഭിച്ചിട്ടുണ്ട്.
ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റസ് എന്നീ മൂന്ന് ഫോർമാറ്റിലും ഫിഡെ റേറ്റിംങ് നേടിയ ജില്ലയിലെ ആദ്യ കളിക്കാരൻ കൂടിയായ രാജേഷിന്റെ നേതൃത്വത്തിൽ ദേശീയ സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി അന്തർദേശീയ റേറ്റിംങ് ചെസ് ടൂർണമെന്റുകൾ കേരളത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം 2011 ൽ കോട്ടയം ചെസ് അക്കാദമി എന്ന പേരിൽ ഒരു ചെസ് പരിശീലന കേന്ദ്രം കോട്ടയത്ത് ആരംഭിച്ചിരുന്നു. കോട്ടയം ചെസ് അക്കാദമിയിൽ നിന്നും പരിശീലനം സിദ്ധിച്ച നിരവധി പേർ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനമടക്കം മികച്ച പ്രകടനം കാഴ്ച വച്ചു വരുന്നു.
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെസിനായി മാറ്റിവച്ചു പ്രവർത്തിക്കുന്ന രാജേഷിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് ലോകചെസ് ചാമ്പ്യനായ മാ