അഹങ്കാരത്തിന്റെ ആപത്ത് കഥയെ അടയാളപ്പെടുത്തുവാന്‍ ആമയുടെയും മുയലിന്റേയും റണ്ണിംഗ് ട്രാക്കിലേക്ക് ഓടുന്നുവര്‍ക്കിനി ഓട്ടമവസാനിപ്പിക്കാം ; കഥകൾകൾക്കപ്പുറം ചരിത്രം പറഞ്ഞ് പുതിയ തലമുറയ്ക്ക് വഴി കാട്ടാം ; ലോകത്തോളം അഹങ്കാരമുണ്ടായിരുന്ന ഒരാളുടെ ഉറക്കം കളഞ്ഞ പതിനേഴുകാരന്റെ ചടുല നീക്കങ്ങളുടെ ചരിത്രം

ന്യൂസ് ഡെസ്‌ക്ക് : പഴയ ഒരു കഥയാണ് ഇതിവൃത്തം. ആമയും മുയലും ഓട്ട മത്സരത്തിനിറങ്ങുന്നു.തീര്‍ച്ചയായും മുയല്‍ തന്നെ വിജയിക്കും. വിധി മത്സരത്തിന് മുന്‍പെ പ്രഖ്യാപിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നും തന്നെയില്ല. . അമിത വേഗവും കുതിച്ച് ചാടുവാനുള്ള കഴിവും വേണ്ടുവോളമുള്ള മുയല്‍ ഇഴഞ്ഞ് നീങ്ങുന്ന ആമയെ നിഷ്പ്രയാസം പരാജയപ്പെടുത്തുമെന്നത് തന്നെയാണ് മുന്‍വിധി. പക്ഷേ കേവലമായ മുന്‍ വിധികളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കഥയില്‍ ആമ വിജയിച്ച് കയറുന്നത്.

Advertisements

അമിത ആത്മവിശ്വാസവും അഹങ്കാരവും മനസ്സില്‍ സൂക്ഷിച്ച മുയലിന്റെ തോല്‍വി അഹങ്കാരത്തിനുള്ള തിരിച്ചടിയായിരുന്നു. ഏത് കാര്യങ്ങളിലും അഹങ്കാരമെന്നത് തോല്‍വികളുടെ ഒരു പ്രതീകമായി മാറുമെന്ന് നാം പരിചയപ്പെട്ടത് കുട്ടിക്കാലത്തെ ഇത്തരം ഗുണപാഠ കഥകളിലൂടെയാണ്.
എന്നാല്‍ ഇന്ന് ചരിത്രം കഥകള്‍ക്കപ്പുറമായി വസ്തുതകള്‍ നിരത്തി നമുക്കത് കാട്ടിത്തരുകയാണ്. മാഗ്നസ് കാള്‍സന്റേയും പ്രഗ്‌നാനന്ദ എന്ന പതിനേഴ് വയസ്സുകാരന്റേയും രൂപത്തില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആമയോടേറ്റ പരാജയത്തിന്റെ ജാള്യതയിലും സങ്കടത്തിലും മുയല്‍ രാത്രി മുഴുവനും ഉറങ്ങുവാന്‍ കഴിയാതെ നേരം വെളുപ്പിച്ചതായി കഥയില്‍ പറയുന്നില്ല. എന്നാല്‍ ഇവിടെ ഒന്ന് നമുക്കുറപ്പിക്കാം. തീര്‍ച്ചയായും കാള്‍സന്‍ ഉറങ്ങിയിട്ടുണ്ടാവില്ല. അത് അയാള്‍ തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയായിരിക്കാം അയാള്‍ക്ക് ഈ രാത്രി തള്ളി നീക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുക.

ഉറക്കത്തിലേക്ക് അറിയാതെ എങ്കിലും വഴുതി വീഴാന്‍ കഴിയാത്ത ഏറ്റവും ദുഖഭരിതമായ ദിനം. കണ്ണടക്കുവാന്‍ ശ്രമിക്കുമ്പോഴൊക്കെയും പല്ല് തെല്ലും കാട്ടാതെയുള്ള വളരെ നിഷ്‌കളങ്കമായ ഒരു ചിരി കണ്‍മുന്നില്‍ മിന്നി മറയുന്നു. തലച്ചോറിന് ഉള്ളിലേക്ക് സ്ഥലകാല ബോധത്തെ മറക്കുന്ന എന്തോ ഒന്ന് കടന്ന് കൂടിയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കത്തിന്റെ ചെറിയ ലാഞ്ജന പോലും കടന്ന് വരുവാന്‍ കൂട്ടാക്കുന്നില്ല. ഇടക്കെപ്പഴോ ഒന്ന് അറിയാതെ കണ്ണടച്ചപ്പോഴും ഞെട്ടലോടുകൂടി വീണ്ടും എഴുന്നേല്‍ക്കേണ്ടി വരുന്നു. അപ്പോഴും മനസ്സില്‍ തെളിഞ്ഞുവരുന്നത് അതേ നിഷ്‌കളങ്കമായ ചിരി തന്നെയാണ്. ഇത് കേവലമായ ഒരു സങ്കല്‍പ്പം മാത്രമായി കാണുക ഇതിലുമപ്പുറം എത്ര ദുഖഭരിതമായിരുന്നിരിക്കണം അയാളുടെ ഉറക്കമില്ലാത്ത ആ രാത്രി.

ഒരാളുടെ ജീവിതത്തില്‍ അയാള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ അവസ്ഥ തന്നെയായിരിക്കും ഇത്. അമിത ആത്മവിശ്വാസവും അഹങ്കാരവും സമ്മേളിക്കുന്ന ഉന്മത്തമായ അവസ്ഥയില്‍ നിന്നും താഴെ വീഴുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് സുഖകരമായി ഉറങ്ങാന്‍ കഴിയുക. വിജയത്തിന്റെ മത്തുപിടിപ്പിക്കുന്ന അനുഭവങ്ങള്‍ക്കപ്പുറമായി അപ്രതീക്ഷിത തോല്‍വി നല്‍കുന്ന ജഡാവസ്ഥ അത് തീര്‍ച്ചയായും നിര്‍വചനങ്ങള്‍ക്കതീതമായിരിക്കും.

ഇതിനുമപ്പുറമായി ഈ ലോകത്തിനാകെ വേണ്ടി ഒരു പതിനേഴ് വയസ്സുകാരന്‍ എങ്ങിനെയാണ് കാള്‍സന് മറുപടി നല്‍കേണ്ടത്. നീക്കങ്ങള്‍ എല്ലാം അവസാനിച്ച് പരാജയം സമ്മതിച്ച ആ നിമിഷത്തിലുണ്ടായ പതര്‍ച്ച , ആ ജഡാവസ്ഥ അതിനുമെല്ലാം എത്രയോ അപ്പുറമായിരിക്കും ജീവിതകാലം മുഴുവന്‍ അയാള്‍ അനുഭവിക്കേണ്ടി വരുന്ന മാനസ്സിക സംഘര്‍ഷം.

എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളില്‍ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാന്‍ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ ഞാന്‍ ഇല്ല.

2013 മുതല്‍ തുടര്‍ച്ചയായി ലോക ചെസ്സ് ചാമ്പ്യന്‍ ആയിക്കൊണ്ടിരിക്കുന്ന മാഗ്‌നസ് കാള്‍സന്‍ പറഞ്ഞ അഹങ്കാരം നിറഞ്ഞ ഈ വാക്കുകളില്‍ നിന്നും അനുഭവ സമ്പത്തുള്ള അയാളെ കേവലമായ ചില നീക്കങ്ങള്‍ കൊണ്ട് പുതിയ പാഠം പഠിപ്പിച്ച് മാറ്റി പറയിച്ച കൊച്ചുമിടുക്കന്‍ കുറിച്ചിട്ടത് തന്നെയാണ് യഥാര്‍ത്ഥ ചരിത്രം.

ഭാരതത്തില്‍ നിന്നുള്ള ഒരു 17 കാരന്‍ പയ്യന്‍ പ്രഗ്നാനന്ദ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ കാള്‍സനെ അട്ടിമറിച്ചപ്പോള്‍ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റില്‍ തന്നെയിരുന്ന കാള്‍സന്‍ പറഞ്ഞതിങ്ങനെയായിരുന്നു.

ഇന്നത്തെ ദിവസം എനിക്ക് ഭയാനകമായി അനുഭപ്പെടുന്നു. തുടര്‍ച്ചയായ ഈ മൂന്ന് തോല്‍വികള്‍ എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാന്‍ സാധിക്കില്ല.

ചെസ്സ് കളിയിലെ പുതിയ പാഠങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ തീക്കനല്‍ പോലെ പൊള്ളിക്കുന്ന മഹത്തരമായ പാഠങ്ങള്‍ തീര്‍ച്ചയായും തലമുറകള്‍ ഏറ്റുപാടുക തന്നെ ചെയ്യും. ഒന്നുറപ്പാണ് അഹങ്കാരത്തിന്റെ ആപത്ത് കഥയെ അടയാളപ്പെടുത്തുവാന്‍ ആമയുടെയും മുയലിന്റേയും റണ്ണിംഗ് ട്രാക്കിലേക്ക് ഓടുന്നുവര്‍ക്ക് കഥകള്‍ക്കപ്പുറമായ കാര്യങ്ങള്‍ പുതു തലമുറക്ക് പകര്‍ന്ന് നല്‍കുവാന്‍ കഴിയും.

തീര്‍ച്ചയായും മണിക്കൂറുകള്‍ നീണ്ടു നിന്ന ബുദ്ദിപരമായ ഒരു മത്സരത്തിനപ്പുറമായി. അഹങ്കാരത്തിന്റെ മുനയയൊടിച്ച ഗുണപാഠ കഥയായിട്ടു കൂടിയാകും ആ മത്സരം ചരിത്രത്തിന്റെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ പോകുന്നത്. കഥകളില്‍ നിന്ന് കാര്യത്തിലേക്ക് കടന്ന് പുതിയ തലമുറ അവനെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. അഹങ്കാരത്തിന്റെ ആപത്ത് കഥയെ അടയാളപ്പെടുത്തുവാന്‍ ആമയുടെയും മുയലിന്റേയും റണ്ണിംഗ് ട്രാക്കിലേക്ക് ഓടുന്നുവര്‍ക്കിനി ഓട്ടമവസാനിപ്പിക്കാം . പുതിയ തലമുറയെ കഥകൾകൾക്കപ്പുറം ചരിത്രം പറഞ്ഞ് ഇനി നിങ്ങൾക്ക് വഴി കാട്ടാം .ലോകത്തോളം അഹങ്കാരമുണ്ടായിരുന്ന ഒരാളുടെ ഉറക്കം കളഞ്ഞ പതിനേഴുകാരന്റെ ചടുല നീക്കങ്ങളുടെ ചരിത്രം പറഞ്ഞ്.

വിജയം മാത്രം പ്രതീക്ഷിച്ച കാള്‍സനെ പരാജയത്തിലേക്ക് തള്ളിയിട്ട ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ച് ആ പതിനേഴ്കാരന്‍ തുടുത്ത് വിട്ടത് കാള്‍സനെ പോലെ അഹങ്കാരത്തിന്റെ ഭ്രമത്താല്‍ സ്വയം മറന്ന് പോകുന്നവരുടെ നെഞ്ചിലേക്കുള്ള അവസാന ആണികൂടിയായിരുന്നു. അവന്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നതും കേവലമായി ഒരു കാള്‍സന് മാത്രമായിരിക്കില്ല തീര്‍ച്ച. അഹങ്കാരത്തിന്റെ മത്തുപിടിപ്പിക്കുന്ന ഉന്മത്താവസ്ഥയില്‍ പരിലയിക്കുന്ന ഓരോ ആളുകളുടേയും നിശാ സ്വപ്‌നങ്ങളില്‍ പ്രഗ്‌നാനന്ദ ഒരു പ്രതീകമായി കടന്നു വരട്ടെ……..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.