കോഴിക്കോട്: കോഴിക്കോട് മൂഴിക്കൽ എം.ആർ. ഹൈപ്പർ മാർക്കറ്റിൽ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ഇത് കഴിച്ച രണ്ട്
പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് 13നായിരുന്നു സംഭവം. 131 രൂപയുടെ ചിക്കൻ ഫ്രൈഡ് ബർഗറാണ് ഇവർ ഓർഡർ ചെയ്ത് കഴിച്ചത്. പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗഗം കട പൂട്ടിച്ചു. തുടർപരിശോധനക്ക് ശേഷം മാത്രമേ കട തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. ബർഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ബർഗറിനുള്ളിൽ ജീവനുള്ള പുഴുക്കൾ; കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം
Advertisements