നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണം; ചീഫ് ജസ്റ്റിസിന് നിവേദനം

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയില്‍ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം. അതിജീവിതയായ നടിക്കൊപ്പം’ എന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കുറ്റവാളികളെ സർവീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം.

Advertisements

കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണം. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 100-ലേറെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നല്‍കിയത്. കെ കെ രമയും കെ ആർ മീരയും സാറാ ജോസഫും നിവേദനത്തില്‍ ഒപ്പിട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

Hot Topics

Related Articles