ആലപ്പുഴ: സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഫ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. എന്നാൽ നാല് വോട്ടിനു വേണ്ടി എൽഡിഎഫ് ഒരിക്കലും രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും അതുപോലെ വർഗീയ ശക്തികളുമായി ഒരിക്കലും സഖ്യത്തിനില്ലെന്നും പിണറായി പറഞ്ഞു. കോ-ലീ – ബി സഖ്യം ജനം മറന്നിട്ടില്ല. നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തൃശൂർ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ട്. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ 86000 വോട്ട് കാണാനില്ല. തൃശൂരില്‍ എൽഡിഫിന് വോട്ട് കൂടി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ഉും ബിജെപി യും ഒന്നിച്ചാണ് എൽഡിഫിനെ നേരിട്ടത്.
ആരെയും കൂടെ കുട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയി. അതുകൊണ്ടാണ് ജമാത്ത് ഇസ്ലാമിയുമായി തുറന്ന സഖ്യത്തിലേക്ക് പോകുന്നത്. സുന്നി വിഭാഗം ഒരിക്കലും ജമാത്ത് ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. ലീഗിനും കോണ്‍ഗ്രസിന്‍റെ ഗതി വരും. ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരെ ലീഗ് നിലപാട് എടുത്തില്ലെങ്കില്‍ ആത്മഹത്യാപരം ആയിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിക്കും ജമാത്ത് ഇസ്ലാമിക്കും ഒരേ പോലെ സ്വീകാര്യരായ സ്ഥാനാർഥികളെ യുഡിഫ് നിർത്തിയാലും അത്ഭുതമില്ല. പാലക്കാട് യുഡിഫ് സ്ഥാനാർഥിയുടെ വിജയം എസ്ഡിപിയുടെ വിജയമായാണ് ആഘോഷിച്ചത്. യുഡിഫ് ന്‍റെ പാലക്കാട്ടെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐ. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കണമെന്നും പിണറായി പറഞ്ഞു.