പൊതുപരിപാടികളിൽ കറുത്ത മാസ്കിന് വിലക്കില്ല ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയില്‍ കറുത്ത മാസ്കിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കറുത്ത മാസ്ക് ധരിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിൽ നിന്നുള്ള വിശദീകരണം.

Advertisements

കോട്ടയത്തും കൊച്ചിയിലും കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മാസ്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വേഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനിടയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പോലിസ് കസ്റ്റഡിയിലെടുത്തതും വിവാദമായി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണം ഓഫീസ് നൽകിയത്.

Hot Topics

Related Articles