എത്ര പെട്ടെന്നാണ് സമയം കടന്നു പോകുന്നത്…കറുത്ത മുത്തിലെ ബാലമോളെ കണ്ട് അമ്പരന്ന് ആരാധകര്‍; വൈറലായി അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍

‘കറുത്ത മുത്ത്’ എന്ന സീരിയലിലെ ‘ബാലമോളെ’ ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും ഈ മിടുക്കിയെ കൂടുതൽ പരിചയം. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Advertisements

വലുതായെങ്കിലും ആ ചിരിയും നിഷ്കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ”ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?” എന്ന് അതിശയഭാവത്തിൽ ചോദിക്കുന്നവരുമുണ്ട്. ”ഞങ്ങളുടെ കറുത്ത മുത്തിലെ ബാലമോൾ” എന്നു പറഞ്ഞ് അക്ഷരയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. ”ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല… അവൾക് കൂടിപ്പോയാൽ 10 വയസ്, അത്രയേ ഉള്ളൂ”, എന്നാണ് മറ്റൊരാളുടെ കമന്റ്. ”എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്” എന്ന് ആശ്ചര്യം കൊള്ളുന്നവരും കമന്റ് സെക്ഷനിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തതിനു പുറമേ, സിനിമകളിലൂടെയും അക്ഷര ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘മത്തായി കുഴപ്പക്കാരനല്ല’ എന്ന ചിത്രത്തിലൂടെയാണ് അക്ഷര ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് ആടുപുലിയാട്ടം, ഹലോ നമസ്തേ, വേട്ട തുടങ്ങി നിരവധി സിനിമകളിൽ അക്ഷര അഭിനയിച്ചു. ചില പരസ്യ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തിനു പുറമേ പഠനത്തിലും നൃത്തത്തിലും പാട്ടിലും അക്ഷര കഴിവു തെളിയിച്ചിട്ടുണ്ട്. ഒരു ഡോക്ടർ ആകാനാണ് തനിക്ക് ആഗ്രഹമെന്ന് അക്ഷര മുൻപ്  അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ആർക്കിടെക്ടായ കിഷോറിന്റെയും ബാങ്ക് ജീവനക്കാരിയായ ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.