എറണാകുളം: ആലുവയില്‍ നിന്നും പതിനാലുകാരിയെ കാണാതായതായി പരാതി. ആലുവ യു.സി കോളജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കാണാതായത്. തന്നെ അന്വേഷിക്കേണ്ടെന്ന് കാണിച്ച് കത്തെഴുതിവച്ചാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. യു സി കോളജിന് സമീപത്തുനിന്ന് പറവൂര്‍ക്കവലയിലേക്കു പെണ്‍കുട്ടി നടന്നു പോകുന്ന CCTV ദ്യശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കുട്ടിക്കായി ആലുവ പോലിസ് അന്വേഷണം തുടരുകയാണ്.
കോട്ടയം പാമ്പാടിയില്‍ നിന്നും 16 ഉം 17 ഉം വയസ് പ്രായമുള്ള സഹോദരിമാരെ കാണാതായത് രണ്ടാഴ്ച മുന്‍പാണ്. ഇരുവരെയും പിന്നീട് തിരുവനന്തപുരത്തുനിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ഒളശ സ്വദേശി ജിബിന്‍ സ്‌കറിയ, കോത്തല സ്വദേശി വിശാല്‍ എന്നിവരെയും പിടികൂടി. ജോലി കഴിഞ്ഞ് രക്ഷിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഞ്ഞ മാസം തന്നെയാണ് പാലക്കാട് ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായത്. ഇവരെ പിന്നീട് കോയമ്പത്തൂരില്‍ നിന്നാണ് കണ്ടത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും. ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തിയതും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അനാഥയാണെന്ന് പറഞ്ഞ് ഒപ്പം കൂടിയ സൂര്യയെ മുംബൈയിലെ ഒരു കുടുംബം വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്.
ഒരിടവേളത്ത് ശേഷം സ്‌കൂള്‍ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയില്‍ സ്‌കൂളിലെത്താതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്.