കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്നു വയസുകാരിയെ പുഴയിൽ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി. കുറുമശേരി മൂഴിക്കുളം പുഴയിൽ കുട്ടിയെ ഉപേക്ഷിച്ചതായാണ് അമ്മ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത് കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി അങ്കനവാടിയിൽ പോയിരുന്നു. അതിന് ശേഷമാണ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്തത്.
യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അമ്മ കുട്ടിയെ പുഴയിൽ ഉപേക്ഷിച്ചതായി മൊഴി നൽകിയത്. ഇതേ തുടർന്നാണ് പൊലീസ് സംഘം അഗ്നിരക്ഷാ സേനയുടെയും സ്‌കൂബാ സംഘത്തിന്റെയും സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.
എറണാകുളം തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്നു വയസുകാരിയെ പുഴയിൽ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി; പുഴയിൽ തിരച്ചിൽ നടത്തി പൊലീസും അഗ്നിരക്ഷാ സേനയും

Advertisements