കോട്ടയം: അവധിക്കാലം ആഘോഷിക്കാൻ ഇടമില്ലെന്ന കോട്ടയത്തെക്കുട്ടികളുടെ പരാതിയ്ക്കു പരിഹാരമാകുന്നു. നഗരസഭയുടെ ജൂബിലിപ്പാർക്ക് കൊവിഡിന്റെ ഇടവേളയ്ക്കു ശേഷം നവീകരിച്ച് കുട്ടികൾക്കു തുറന്നു നൽകി. ഇതോടെ കോട്ടയം നഗരപരിധിയിലുള്ള കുട്ടികൾക്ക് കളിയ്ക്കാൻ ക്രമീകരണമായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിലെ ജൂബിലി പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്.
കോട്ടയം നഗരസഭയുടെ നവീകരിച്ച ജൂബിലി പാർക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേപറമ്പ്, പൊതുമരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.ആർ സോന, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചേയർപേഴ്സൺ സിന്ധു ജയകുമാർ കൗൺസിലർമാരായ വിനു ആർ മോഹൻ വേണുക്കുട്ടൻ വാർഡ് കൗൺസിലർ സിൻസി പാറയിൽ ഷൈനി ധന്യരാജ് ആഷ്ലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.