കേരള ഗണിതശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന 23-മത് ബാലാഗണിത ശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാന തല മത്സരം ഫെബ്രുവരി 17ന് നടക്കും. രാവിലെ 10 മുതൽ മണർകാട് ഗവണ്മെന്റ് യു പി സ്കൂളിലാണ് മത്സരം നടക്കുക. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം കുട്ടികൾ പ്രാബന്ധങ്ങൾ അവതരിപ്പിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും സമ്മാനങ്ങൾ നൽകും. താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിലാണ് കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്.
എൽ പി വിഭാഗം: ഒന്ന് മുതൽ പത്തു വരെയുള്ള സംഖ്യകളുമായി ഒരു അഭിമുഖം (An Interview with Numbers 1 to 10)
യു പി വിഭാഗം: രേഖകൾ സാമാന്തരവും ലംബവും (Parallel and Perpendicular Lines)
എഛ് എസ് വിഭാഗം: സമാന്തര ശ്രണികളുടെ വികൃതി കൾ (Intresting Features of Arithmetic Sequences)
ബാലഗണിതശാസ്ത്ര കോൺഗ്രസ് സംസ്ഥാന തല മത്സരം 17ന്
Advertisements