കുറവിലങ്ങാട്: കര്‍ക്കിടകത്തിന് വിട നൽകിക്കൊണ്ട് പ്രതീക്ഷയുടെ വെളിച്ചവുമായി നാളെ ചിങ്ങം ഒന്ന്. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. ചിങ്ങം ഒന്നിന് മണ്ണിന്റെ മണമാണ്, ഞാറ്റു പാട്ടിന്റെ താളവും. പൊന്നിൻ ചിങ്ങമെത്തുന്നതോടെ മണ്ണിന്റെ മനസ്സറിയുന്ന കർഷകന്റെയുള്ളം നിറയും.
ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. വര്‍ഷം മുഴുവന്‍ സുഖവും സമ്പദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ദിനം കൂടിയാണിത്.കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്. എന്നാൽ പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്.