സിനിമയിൽ ഒരാളും വണ്ണം കുറയ്ക്കാൻ പറഞ്ഞിട്ടില്ല; ഒരു പണിയുമില്ലാത്തവരാണ് ബോഡി ഷേമിംങ് നടത്തുന്നത്; തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആഞ്ഞടിച്ച് ചിന്നു ചാന്ദിനി

തിരുവനന്തപുരം: തമാശയിലും ഭീമന്റെ വഴിയിലും പ്രത്യേക താളത്തിൽ തന്നെ തന്നെ അടയാളപ്പെടുത്തിയ നടിയാണ് ചിന്നു ചാന്ദിനി. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ബോഡി ഷെയ്മിങിന് എതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ചിന്നു ചാന്ദ്നി.

Advertisements

തന്റെ സിനിമകൾ കണ്ടവരിൽ ഒരാളുപോലും വണ്ണം കുറച്ച് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോൾ ആളുകൾ ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്മിങ് എന്നും താരം തുറന്നു പറയുന്നു. ‘എന്റെ സിനിമകൾ കണ്ടവരിൽ ഒരാളുപോലും വണ്ണം കുറച്ച് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോൾ ആളുകൾ ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്മിങ്. സിനിമയിൽ അഭിനയിച്ച ശേഷം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടില്ല. മറിച്ച് സിനിമ കണ്ടവരുടെ സ്‌നേഹം ലഭിച്ചു. കാണാത്തവർ എന്തായിരിക്കും പറയുന്നതെന്ന് അറിയില്ല. എന്റെ സാന്നിധ്യമില്ലാത്തിടത്തും എന്റെ കഥാപാത്രത്തെ കുറിച്ചും എന്നെ കുറിച്ചും നല്ലത് പറഞ്ഞു എന്നേ കേട്ടിട്ടുള്ളൂ,’ ചിന്നു ചാന്ദ്‌നി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിനയിച്ച സിനിമകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ചിന്നു ചാന്ദ്‌നി. അനുരാഗ കരിക്കിൻ വെള്ളത്തിലെ ജാസുവും തമാശയിലെ ചിന്നുവും ഭീമന്റെ വഴിയിലെ അഞ്ജുവുമെല്ലാം ചിന്നുവിന്റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു. തമാശയിലെ ചിന്നുവിൽ നിന്നും ഭീമന്റെ വഴിയിലെ അഞ്ജുവിലേക്ക് രണ്ടു വർഷത്തെ ദൂരം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഭീമന്റെ വഴി റിലീസാകാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നെന്നും ചിന്നു ചാന്ദ്‌നി പറയുന്നു.

അനുരാഗക്കരിക്കിൻ വെള്ളത്തിലെ ജാസുവിനോടും തമാശയിലെ ചിന്നുവിനോടും ആളുകൾക്ക് സ്‌നേഹമുണ്ട്. തമാശയുടെ വലിയ വിജയം ജീവിതം തന്നെ മാറ്റി. ഭീമന്റെ വഴിയിൽ നിന്നും അതുപോലെ തന്നെ സ്‌നേഹം ലഭിച്ചു. അത്തരത്തിൽ നോക്കുമ്പോൾ തന്റെ കഥാപാത്രങ്ങളെല്ലാം പൊളിയല്ലേയെന്നും താരം ചോദിക്കുന്നു. പലർക്കും അറിയില്ലെങ്കിലും ഒരു ബോക്‌സിൻ ചാമ്പ്യൻ കൂടിയാണ് ചിന്നു ചാന്ദ്‌നി. ബോക്‌സിങ്ങിന്റെ സംസ്ഥാന ചാമ്പ്യനായിരുന്നു. പ്രശസ്ത ബോക്‌സിങ് പരിശീലകൻ പ്രേംനാഥ് സാറിന്റെ ശിഷ്യ. ‘മോഹൻലാൽ സാറിന്റെ കോച്ചാണ് അദ്ദേഹം. കരാട്ടെയും കളരിയും എല്ലാം പഠിച്ചിട്ടുണ്ട്. ഭീമന്റെ വഴിയിൽ അഭിനയിക്കുന്നതിന് മുൻപ് ജൂഡോ പരിശീലകയുടെ ശരീരഭാഷ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്. എന്നെത്തന്നെ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവർ പറഞ്ഞത്’, ചിന്നു ചാന്ദ്‌നി പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.