ചിറയിൻകീഴില്‍ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി: മരിച്ചത് ബിരുദ വിദ്യാർത്ഥി

തിരുവനന്തപുരം: ചിറയിൻകീഴില്‍ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്.തുമ്ബ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ.

Advertisements

വെള്ളിയാഴ്ച രാവിലെ അമ്മ ലതയാണ് അനഘയെ വീടിനുള്ളില്‍ മുറിയിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്ന് നടക്കാനിരുന്ന സെമിനാറില്‍ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനഘയുടെ അച്ഛൻ വിദേശത്താണ്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുകൊടുത്തു. രാത്രി അച്ഛൻ സുധീഷ് നാട്ടിലെത്തിയതിനുശേഷം വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)

Hot Topics

Related Articles