ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ആറുദിവസത്തെ തിരുഉത്സവം 26ന് കൊടിയേറി ആരംഭിക്കും.26ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്ക് ശേഷം 7.30ന് ടി.എന്‍.സരസ്വതിയമ്മ ടീച്ചറിന്‍റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ നാരായണീയപാരായണം വൈകിട്ട് 5ന് ചിറക്കടവ് മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നും കൊടിക്കൂറ ഘോഷയാത്ര. പൊന്നയ്ക്കല്‍ കുന്ന്,ഗ്രാമദീപം,കരയോഗം വഴി ക്ഷേത്രത്തില്‍ എത്തും.ദീപാരാധനയ്ക്ക് ശേഷം 7ന് കൊടിയേറ്റ് തന്ത്രി താമരക്കാട് ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.കലാവേദിയില്‍ 7.30ന് ശ്രീലക്ഷ്മി.എസ്.ദേവിന്‍റെ ഭരതനാട്യം.
രണ്ടാം ഉത്സവദിവസമായ 27ന് രാവിലെ 8ന് ഉത്സവബലി,11ന് ഉത്സവബലി ദര്‍ശനം,11.30ന് കളമെഴുത്തും തുടര്‍ന്ന് ഉച്ചപാട്ടും,രാത്രി 8ന് എതിരേല്‍പ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ഉത്സദിവസമായ 28ന് വൈകിട്ട് ഏഴിന് കോട്ടയം ശ്രീകുമാര്‍ജിയുടെ ഈശ്വരനാമജപം
നാലാം ഉത്സവദിവസമായ 29രാവിലെ 8ന് ഉത്സവബലി,11ന് ഉത്സവബലി ദര്‍ശനം തുടര്‍ന്ന് ഉത്സവബലി സദ്യ,വൈകിട്ട് 7 ന് തെയ്യം ഇതില്‍ തീ ചാമുണ്ഡി,രക്തേശ്വരി,കരിംകുട്ടിചാത്തന്‍,ഭൂതം എന്നീ കോലങ്ങള്‍ എഴുന്നെള്ളിക്കുന്നു.
അഞ്ചാം ഉത്സവദിവസമായ 30ന് വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി,6 ന് തിരുമുമ്പില്‍ വേല,8.30ന് പള്ളിവേട്ട.
ആറാം ഉത്സവദിവസമായ 31ന് ആറാട്ട് ബലി 4 ന്,ആറിന് തിരുമുമ്പില്‍ വേല,6.15ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്,7 ന് ആറാട്ട് കഞ്ഞി,7.15ന് രഥോത്സവം,10.30ന് കൊടിയിറക്ക്.
താമരക്കാട് ക്ഷേത്രത്തില്‍ പണക്കിഴി സമര്‍പ്പിച്ചു
ചിറക്കടവ്:തിരുവുത്സവത്തിന് അനുഗ്രഹം തേടി മണക്കാട്ട് ദേവസ്വം ഭാരവാഹികള്‍ താമരക്കാട് പോര്‍ക്കലീദേവി ക്ഷേത്രനടയില്‍ എത്തി.ദേവിക്ക് പണക്കിഴിയും ഉടയാടയും വഴിപാട് ദ്രവ്യങ്ങളും കാണിക്കയായി സമര്‍പ്പിച്ചു.
മൂലസ്ഥാനമായ താമരക്കാട് പോര്‍ക്കലീദേവിക്ഷേത്രത്തില്‍ എല്ലാവര്‍ഷവും മുടങ്ങാതെ മണക്കാട്ട് ദേവസ്വം നടത്തുന്ന വഴിപാടാണിത്.മണക്കാട്ട് എന്നുകൂടി പേരുള്ള ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി ഭാരവാഹികളെ ആചാരപൂര്‍വ്വം വരവേറ്റു.ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു.മണക്കാട്ട് ദേവസ്വം ഭാരവാഹികളായ ടി.പി.രവീന്ദ്രന്‍പിള്ള,വി.കെ.ബാബുരാജ്,സുമേഷ് ശങ്കര്‍ പുഴനാല്‍,എം.എന്‍.രാജരത്നം എന്നിവര്‍ പങ്കെടുത്തു.