ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും സ്വർണ്ണവും പണവും മോഷണം നടത്തിയ സംഭവം; പ്രതികളെ പിടികൂടി പൊലീസ്

തലശ്ശേരി: തലശ്ശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഓഫീസും ഭണ്ഡാരവും കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷണം നടത്തിയ പ്രതികളെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ പൊറോറ സ്വദേശി പുതിയപുരയിൽ സി .രാജീവൻ, മട്ടന്നൂർ കല്ലൂർ സ്വദേശി ചാലപറമ്പത്ത്‌ ഹൗസിൽ സി രമേശൻ എന്നിവരാണ് പിടിയിലായത്.

Advertisements

മട്ടന്നൂരിൽ നിന്നും തൃശ്ശൂരിൽ നിന്നുമായാണ് ധർമ്മടം പോലീസ് പ്രതികളെ പിടികൂടിയത്. ദിവസങ്ങൾക്ക് മുൻപാണ് കൊടുവള്ളി ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിൻ്റെ
ഓഫിസ് കുത്തി തുറന്ന് 8,000ത്തിലധികം രൂപയും ഭണ്ഡാരത്തിലെ പണവും ഇവർ കവർച്ച ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Hot Topics

Related Articles