ക്രിസ്റ്റഫറിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്.
Advertisements
ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഫൈസ് സിദ്ദിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.