കൊല്ലം: ചിതറയില്‍ രണ്ടര കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അഞ്ചോളം കഞ്ചാവ് കേസുകളില്‍ പ്രതിയായ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് പിടിയിലായത്. പൊലീസിനെ കണ്ട് രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചിതറ കിഴക്കുംഭാഗം പരുത്തിവിളയിലെ വിപിൻ ദാസിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ചില്ലറ വില്പനയ്ക്കായി കവറുകളില്‍ കഞ്ചാവ് നിറയ്ക്കുന്നതിനിടെ ഡാൻസാഫ് സംഘം എത്തുകയായിരുന്നു. രണ്ടര കിലോയില്‍ അധികം കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റിലായ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസ് അഞ്ചോളം കഞ്ചാവ് കേസില്‍ പ്രതിയാണ്. പൊലീസിനെ കണ്ട് കൂട്ടുപ്രതികളായ അലി, അനസ് എന്നിവർ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളുടെ രണ്ട് ഇരുചക്ര വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട അലിയെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇയാള്‍ക്ക് ജാമ്യം കിട്ടി.