തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ കത്ത് നല്‍കി. ഓണ്‍ലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്ന് ചിറ്റയം ഗോപകുമാർ കത്തില്‍ പറഞ്ഞു.
സ്പോട്ട് ബുക്കിംഗിനായി തെരുവില്‍ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡിന്. വെർച്വല്‍ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭക്തർക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നല്‍കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ നിലപാടിനെതിരെ സിപിഐ മുഖപത്രം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വർഗം ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഗം രംഗത്ത് വന്നു. സ്പോട് ബുക്കിംഗ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു.