‘തങ്കലാൻ’ ചിത്രത്തിന്റെ റിഹേഴ്സലിനിടെ ചിയാൻ വിക്രമിന് അപകടം ;വാരിയെല്ലിന് പൊട്ടൽ;ഷൂട്ടിംഗ് നിർത്തിവെച്ചു

ചെന്നൈ: നടൻ ചിയാൻ വിക്രമിന് ​അപകടനം. തങ്കലാൻ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനെ ആണ് അപകടനം സംഭവിച്ചത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

Advertisements

തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേ​ഗം തിരിച്ചെത്തുമെന്ന് വാ​ഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്രമിന്റെ ആരോ​ഗ്യ വിവരം അന്വേഷിച്ച് കൊണ്ടും പ്രാർത്ഥനകളുമായും രം​ഗത്തെത്തുന്നത്

Hot Topics

Related Articles