മുണ്ടക്കൈ: ഇരുനൂറിലേറെ പേരുടെ ജീവന് അപഹരിച്ച ഉരുള്‍പൊട്ടലിന്റെ ഞെട്ടലിലാണ് വയനാട് ജില്ല. മേപ്പാടിയിലെ ചൂരല്‍മലയ്ക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി നീറുന്നത്. ഉരുള്‍പൊട്ടലുണ്ടായ വിവരമറിഞ്ഞ ഉടനെ ഇടപെട്ട് മാതൃകാപരമായ നടപടികള്‍ പ്രദേശത്തെ മൊബൈല്‍ സേവനദാതാക്കളായ പൊതുമേഖല കമ്പനി ബിഎസ്എന്‍എല്‍ കൈക്കൊണ്ടു. ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുകയായിരുന്നു.
ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി വൈദ്യുതി സൗകര്യം ഒരുക്കിയതും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്റർനെറ്റും ടോള്‍-ഫ്രീ നമ്ബറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും.