ശബരിമല തീർത്ഥാടകരിൽ ഒരാൾ പഴയങ്ങാടി ചൂട്ടാട്‌ ബീച്ചിൽ മരിച്ചു

 പഴയങ്ങാടി: 21 അംഗ ശബരിമല തീർത്ഥാടകരിൽ ഒരാൾ പഴയങ്ങാടി ചൂട്ടാട്‌ ബീച്ചിൽ അപകടത്തിൽ മരിച്ചു. കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘം ശബരിമലയിൽ പോയി തിരിച്ച്‌ വരുമ്പോൾ ചൂട്ടാട്‌ ബീച്ച്‌ കാണാൻ വരികയും ബീച്ചിൽ ഇറങ്ങുകയും ചെയ്തു. തുടർന്നാണു അപകടം ഉണ്ടായത്‌.ഒരാൾ മരിച്ചു 25 വയസ്സുള്ള ശശാങ്ക ഗൗഡയാണു മരിച്ചത്‌. 
രണ്ട്‌ പേർക്ക്‌ പരിക്ക്‌ പറ്റി.  ജനങ്ങളുടെ വലിയ പ്രതിഷേധത്തെ തുടർന്ന് നിരവധി പോലിസുകാർ സ്ഥലത്ത്‌ എത്തി. സന്ദർശകർക്ക് ആവശ്യമായ സുരക്ഷയൊരുക്കാത്തത് കൊണ്ടാണ് ബീച്ചിൽ അനിഷ്ട സംഭവങ്ങൾ തുടർക്കഥയാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Advertisements

പയ്യന്നൂർ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് ബീച്ചിൽ മോക്ക് ഡ്രിൽ നടത്തി സന്ദർശകർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ പല ദിവസങ്ങളിലും ബീച്ചിലെത്തി അപകടമാം വിധം കടലിൽ ഇറങ്ങുന്നവരെ പിൻ തിരിപ്പിക്കുകയും ചെയ്തിരുന്നു. ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് അധികൃതർ നൽകിയ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഴീക്കൽ കോസ്റ്റൽ പോലീസ് എസ് എച്ച് ഒ എം മധുസൂദനൻ,എസ് ഐ ശൈലേന്ദ്രൻ, സീനിയർ സി പി ഒ ഷാജി, സി പി ഒ ജംഷീദ്, പയ്യന്നൂർ കൺട്രോൾ റൂം എസ് ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷറഫുദ്ദീൻ,സേനാംഗങ്ങളിയ എസ് കെ മുസ്തഫ, കെ സി അൻസാർ, മുഹമ്മദ് നിസാമുദ്ദീൻ, സി കെ സിദ്ധാർത്ഥൻ എന്നിവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.