രണ്ടാം വരവ് പൊടി പൊടിച്ച് ‘തലയും പിള്ളേരും’; വിദേശ മാര്‍ക്കറ്റുകൾ കീഴടക്കാൻ വാസ്കോ എത്തുന്നു; ചിത്രം ഉടനെ എത്തുക ഈ രാജ്യങ്ങളിൽ

മലയാള സിനിമയില്‍ നിന്നുള്ള റീ റിലീസുകളില്‍ മറ്റൊരു ചിത്രത്തിനും ഇതുവരെ ലഭിക്കാതിരുന്ന തരത്തിലുള്ള പ്രതികരണമാണ് ഛോട്ടാ മുംബൈക്ക് ലഭിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ റീ റിലീസ് ചിത്രങ്ങള്‍ മുന്‍പും തിയറ്ററുകളില്‍ വിജയം നേടിയിട്ടുണ്ടെങ്കിലും ഛോട്ടാ മുംബൈ തിയറ്ററുകളില്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള ഓളം അവ സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 2.63 കോടിയാണ്. കേരളത്തിന് പുറത്ത് ബെം​ഗളൂരുവില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് ചിത്രം പല വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയാണ്.

Advertisements

ഇതില്‍ ഇതിനകം റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് അയര്‍ലന്‍ഡിലും ഓസ്ട്രിയയിലുമാണ്. ജൂണ്‍ 27 ന് ചിത്രം ഈ രണ്ട് രാജ്യങ്ങളിലും എത്തും. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ചിത്രം ഉടന്‍ എത്തും. ഇവിടങ്ങളിലെ റിലീസ് ഡേറ്റുകള്‍ വൈകാതെ പ്രഖ്യാപിക്കും. ആര്‍എഫ്ടി ഫിലിംസ് ആണ് യുകെയിലും യൂറോപ്പിലും ചിത്രം എത്തിക്കുന്നത്. വിദേശത്തുകൂടി റിലീസ് ആവുന്നതോടെ ചിത്രത്തിന്‍റെ കളക്ഷനിലും വലിയ മുന്നേറ്റം ഉണ്ടാവാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി സിനിമാപ്രേമികളും ചിത്രത്തിനായി കാത്തിരിക്കുന്നുണ്ട്. ബെം​ഗളൂരു ഒഴികെയുള്ള ഇതര സംസ്ഥാന ന​ഗരങ്ങളിലേക്ക് ചിത്രം എത്തുമോ എന്നത് കാത്തിരുന്ന് അറിയണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Hot Topics

Related Articles