മർദിച്ചതില്‍ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്; ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍‌ പുറത്ത്

കൊച്ചി: ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍‌ പുറത്ത്. പെണ്‍കുട്ടിയെ മർദിച്ചതായും ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മൊഴി നല്‍കി. യുവാവിന്റെ മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

Advertisements

അറസ്റ്റടക്കമുള്ള നടപടികള്‍ മൊഴി പരിശോധിച്ച ശേഷമെന്നും പൊലീസ് പറഞ്ഞു. ഗുരുതര ആരോപണമുള്ള കേസ് ആണിത്. സംശയം ഉള്ള ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ട്. അമ്മയുടെ പരാതിയില്‍ ബലാത്സംഗം, വധശ്രമ കേസുകള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി. ലഹരി കേസിലെ പ്രതിയായ 24 കാരനാണ് പിടിയിലായിരിക്കുന്നത്. പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്ബ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാള്‍. ഒരു വർഷം മുമ്ബ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്.

Hot Topics

Related Articles