കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു. ആണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്കിയ മൊഴി. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്കിയ മൊഴി. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.