സ്പോർട്സ് ഡെസ്ക്ക് : റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുകയെന്നത് ക്രിസ്റ്റിയാനോ റോണാള്‍ഡോയെ സംബന്ധിച്ച് നിസാര കാര്യമെന്നു വേണം പറയാൻ.അത് വീണ്ടും ഉറപ്പിക്കുന്നതാണ് ആദ്ദേഹം കുറിച്ച പുതിയ റെക്കോര്‍ഡ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും അധികം തവണ ഹെഡര്‍ ഗോളിലൂടെ വലകുലുക്കിയ താരമെന്ന നേട്ടമാണ് താരം ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തമാക്കിയത്.
ജര്‍മ്മൻ ഇതിഹാസം ഗര്‍ഡ് മുള്ളറുടെ 144 എന്ന ഗോള്‍ നേട്ടത്തെയാണ് സിആര്‍സെവൻ മറികടന്നത്. 145 ഹെഡര്‍ ഗോളുകളടക്കം പോര്‍ച്ച്‌ഗീസ് താരം കരിയറിലെ ഗോള്‍ നേട്ടം 839 ആയി ഉയര്‍ത്തി.യുഎസ് മോണാസ്റ്റിര്‍ എന്ന ടീമിനെതിരെ കിംഗ്‌സ് സല്‍മാൻ ക്ലബ് കപ്പില്‍ അല്‍നാസറിനായി രണ്ടാം ഗോള്‍ നേടിയതോടെയാണ് താരം റെക്കോര്‍ഡ് ബുക്കില്‍ ഒരുവരികൂടി ഏഴുതിയത്. 74-ാം മിനിട്ടിലായിരുന്നു താരത്തിന്റെ വെടിചില്ല് ഗോള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
125 ഗോളുമായി സ്‌പെയിൻ ഇതിഹാസം കാര്‍ലോസ് സാന്റില്ലാന മൂന്നാം സ്ഥാനത്തും ബ്രസീലിയൻ ഇതിഹാസം പെല 124 ഗോളുമായ നാലാം സ്ഥാനത്തുമാണ്. 2023ല്‍ ജനുവരിയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി വഴിപിരിഞ്ഞ് അല്‍നാസറിലെത്തുന്നത്. താരം പ്രോലീഗില്‍ ഇതുവരെ 15 ഗോളുകളും നേടിയിട്ടുണ്ട്.2002ല്‍ ക്ലബ് കരിയറിന് തുടക്കമിട്ട താരം 900 മത്സരങ്ങളില്‍ നിന്ന് 700 ഗോളുകളാണ് അടിച്ചുകൂട്ടിയത്.