അയ്കൂപ്സിന്റെ ക്രിസ്തുമസ് സമ്മാനം ‘താരം’ തിയേറ്ററിലെത്തി

ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസായ ആർട്ടിസ്റ്റ് വെൽഫെയർ യൂത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ക്രിസ്തുമസ് സമ്മാനമായി താരം -3 തീയേറ്ററുകളിലെത്തി.

Advertisements

അയ്കൂപ്‌സ് സെക്രട്ടറി  നിനേഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രം പുനലൂര്‍ തായ്‌ലക്ഷ്മി തിയേറ്ററിലാണ് റിലീസ് ചെയ്തത്.    റോബര്‍ട്ട് മനോജ് വർഗീസാണ്  രചനയും സംഗീതവും നിര്‍വ്വഹിച്ചത്. റോയ് മാത്യു, ജിബി മേഴ്സി മാത്യു, റിനി വിന്‍സെന്റ് ,മനോജ് റെക്‌സ് റോസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. റാഫയുംഹരിയുമാണ് ഛായാഗ്രഹണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ് നൗഫല്‍ ഷാ എഡിറ്റിംഗ് നിര്‍വഹിച്ചപ്പോള്‍, ഡ്രോണ്‍ ഓപ്പറേറ്റര്‍ നിമേഷാണ് ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രദീപ് മാരാരി, ജോജി  ജെയിംസ് ,അനുഷ ആന്റണി, സ്മിനി മനോജ്, നീനു ജെയിംസ് എന്നിവരാണ്  ഗാനമലപിച്ചത്. ബ്രഹ്‌മ ഡാന്‍സ് സ്റ്റുഡിയോണ് കൊറിയോഗ്രാഫി ചെയ്തത്. സഞ്ജു ഉമ്മന്‍ സാമൂവലും, റിന്‍സ് ക്രീയേഷന്‍സുമാണ് പ്രൊഡ്യൂസര്‍മാര്‍.ലിനു , ജോസി ആലപ്പുഴ അമല്‍,അബിന്‍, ദീപ്തി ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍.

നിരവധി പ്രമുഖരും പൊതുജനങ്ങളും റിലീസിങ്ങിന് തീയേറ്ററിലെത്തി.AYCOOPS ന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കും ഇതോടെ തുടക്കമായി.

Hot Topics

Related Articles