സിനിമ ഡെസ്ക് : അജയ് ദേവ്ഗണ് നായകനായി വന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. സംവിധാനം നിര്‍വഹിച്ചത് രോഹിത്ത് ഷെട്ടിയാണ്. സിനിമയുടെ ബജറ്റ് ഏകദേശം 350 കോടിയുമാണ്.സിംഗം എഗെയ്ൻ ആഗോളതലത്തില്‍ 75 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.അജയ് ദേവഗണിനൊപ്പം സിങ്കം എഗെയ്ൻ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ സല്മാൻ ഖാനും ഉണ്ടായിരുന്നു. ബോളിവുഡിലെ വമ്പൻ താര നിര ചിത്രത്തിലുണ്ടായിട്ടും വൻ വിജയം നേടാൻ കഴിയുന്നില്ല. ശിവകാര്ത്തികേയൻ സോളോ നായകനായി 100 കോടി നേടി അമരൻ വിജയം ആകുമ്പോഴാണ് ബോളിവുഡിന്റെ ഈ ഗതി.
വൻ പ്രതിഫലമായിരുന്നു ചിത്രത്തിലെ താരങ്ങള്‍ക്ക്. രണ്‍വീര്‍ സിംഗും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു പൊലീസ് ഓഫീസറാണ്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം എസിപി സംഗ്രം സിമ്ബ ആണ്. രണ്‍വീര്‍ സിംഗിന് ചിത്രത്തിന് 10 കോടി രൂപയാണ് പ്രതിഫലം.സിംഗത്തിനും സിഗം റിട്ടേണിനും ശേഷം വന്നപ്പോള്‍ അജയ് ദേവ്ഗണിന് പ്രതിഫലം 35 കോടി രൂപയാണ് പ്രതിഫലം. ദീപിക പദുക്കോണ്‍ രോഹിത് ഷെട്ടിക്കൊപ്പം ആദ്യമായി കോപ് യൂണിവേഴ്സില് നിര്‍ണായകമായ ഒരു കഥാപാത്രമായി എത്തിയിട്ടുണ്ട്. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ ഉള്ളത് ഒരു പ്രധാന ആകര്‍ഷമായിരുന്നു. ദീപിക പദുക്കോണിന് ചിത്രത്തില്‍ ആറ് കോടി രൂപയാണ് പ്രതിഫലം. വീര്‍ സൂര്യവംശിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഉള്ളത്. അക്ഷയ് കുമാറിന് ചിത്രത്തിന് 20 കോടി രൂപയാണ് പ്രതിഫലം. എസിപി സത്യയെന്ന ഒരു കഥാപാത്രമായി ചിത്രത്തില്‍ ഉള്ള ടൈഗര്‍ ഷ്രോഫിന് പ്രതിഫലം മൂന്ന് കോടി ആണ്. ജാക്കി ഷ്രോഫിന് ചിത്രത്തിന് രണ്ട് കോടി രൂപയും പ്രതിഫലമുണ്ട്. അര്ജുൻ കപൂര്‍ വില്ലനാകുമ്ബോള് ആറ് കോടിയും പ്രതിഫലമുണ്ട്.