ക്രൂവിനൊപ്പം ക്രിക്കറ്റ് കളിച്ച്‌ വിജയ് ; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

സിനിമാ ഡെസ്ക് : വിജയ്‌ – ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോൾ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.തമിഴില്‍ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച്‌ പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിനെപ്പം ബാഡ്മിന്റണ്‍ കളിച്ചും ക്രൂവിന്റെ കൂടെ ക്രിക്കറ്റ് കളിച്ചും നടക്കുന്ന വിജയെ വീഡിയോയില്‍ കാണാം. സോണി മ്യൂസിക് സൗത്ത് ചാനലിലൂടെ ‘ദി ലിയോ ക്രോണിക്കല്‍സ്’ എന്ന പേരില്‍ റിലീസ് ചെയ്ത വീഡിയോയ്ക്ക് 8 മിനുട്ട് ദൈര്‍ഘ്യമുണ്ട്.2023 ഒക്ടോബര്‍ 19 നാണ് വിജയ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നത്. ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേര്‍ത്ത ചിത്രം അന്ന് വരെ കണ്ട വിജയ് സിനിമകളെ പൊളിച്ചെഴുതുന്ന കളക്ഷനാണ് ബോക്സ് ഓഫീസില്‍ നേടിയത്. വിജയ് തൃഷ കോംബോയ്ക്ക് പുറമെ മലയാളിതാരം മാത്യു തോമസും സംവിധായകന്മാരായ ഗൗതം മേനോനും മിഷ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.

Advertisements

Hot Topics

Related Articles