സിനിമ റിവ്യൂ ചെയ്യുന്നവരില്‍ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നു ; യൂട്യൂബ് ചാനലുകാരെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ ജോസ്

Advertisements

മൂവി ഡൈസ്‌ക്ക് : സിനിമ റിവ്യു ചെയ്യുന്നവരില്‍ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. സോഷ്യല്‍ മീഡിയയിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയാന്‍ തയാറാകുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയില്‍ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ്. പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവര്‍ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമര്‍ശകര്‍ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നില്‍കണ്ടാണ് താനിപ്പോള്‍ സിനിമ ചെയ്യുന്നത്.- ലാല്‍ ജോസ് പറഞ്ഞു.

താന്‍ സിനിമയിലേക്ക് വന്നിട്ട് 25 വര്‍ഷമായെന്നും വന്ന സമയത്ത് തന്റെ സീനിയേഴ്‌സായ സംവിധായകര്‍ ആ കാലത്ത് ചെയ്തുകൊണ്ടിരുന്ന സിനിമകളില്‍ നിന്ന് എന്തോ ഒരു മാറ്റം തന്റെ സിനിമയ്ക്ക് ഉണ്ടായിരുതുകൊണ്ടാണ് അന്ന് ശ്രദ്ധിക്കപ്പെട്ടത് എന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒന്‍പത് വര്‍ഷം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോ അതിന്റെ ആവശ്യമില്ല. മൂന്നോ നാലോ ക്യാമറ വച്ച് നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യാം. നല്ലൊരു ക്യാമറമാനും എഡിറ്ററുമുണ്ടെങ്കില്‍ സിനിമയുണ്ടാകും. എഡിറ്റിങ് ടേബിളിലാണ് സിനിമ ശരിക്കും ജനിക്കുന്നത്. ഇതോടെ സിനിമകളുടെ ഒരു പ്രവാഹമുണ്ടായി. ഒരു സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അപ്പോഴേക്കും അടുത്ത സിനിമയിറങ്ങും. തന്റെ പഴയകാലത്തെ സിനിമകള്‍ക്കും പുതിയ കാലത്തെ സിനിമകള്‍ക്കും ഇടയിലുള്ളൊരു പാലമാണ് സോളമന്റെ തേനീച്ചകള്‍.- ലാല്‍ ജോസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.