മൂവി ഡെസ്ക്ക് : സിനിമാ കുടുംബത്തില്‍ നിന്നെത്തി ആരാധകരെ സ്വന്തമാക്കിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്. സഹോദരന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിരയിലൂടെയാണ് വിനീതിന്റെ സിനിമാ അരങ്ങേറ്റം.പിന്നാലെ നിരവധി ചിത്രങ്ങളിലൂടെ നടനായി തന്റേതായ ഇടം ധ്യാന്‍ കണ്ടെത്തി. നടൻ എന്നതിനുപരി തന്റെ ഇന്റര്‍വ്യൂകളിലൂടെ വൈറലാകുന്ന താരം കൂടിയാണ് ധ്യാന്‍. തന്റെ സിനിമകളെക്കാള്‍ കൂടുതല്‍ ഓടുന്നത് ഇന്റര്‍വ്യൂകള്‍ ആണെന്ന് താരം തന്നെ തമാശയായി പറയാറുണ്ട്.
തന്റേതായ ശൈലിയില്‍ ഹാസ്യം കലര്‍ത്തിയാണ് ധ്യാനിന്റെ മറുപടികള്‍ അതുകൊണ്ട് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ധ്യാനിന്റെ അത്തരം ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അത്തരം സിനിമകള്‍ ചെയ്യുന്നുവെന്ന ചോദ്യത്തിന് ധ്യാന്‍ നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. സിനിമയെ കലയായിട്ടല്ല വെറും ജോലി മാത്രമായാണ് കണുന്നതെന്നാണ് ധ്യാന്‍ പറയുന്നത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല സ്ക്രിപ്റ്റുകള്‍ കണ്ടിട്ട് മോശമാണെന്ന് കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങള്‍ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ഇതൊരു കലയല്ലേ അതിനെ കൊല്ലാന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പക്ഷേ തനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണെന്ന് ധ്യാന്‍ പറയുന്നു. ജോലി ഞാന്‍ കൃത്യമായി ചെയ്യും, അത്രേയുള്ളൂ എന്ന് താരം പറയുന്നു.
പത്ത് വര്‍ഷമായിട്ട് തനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അല്ല ചെയ്തിട്ടുള്ളത്. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നില്ല. അഭിനയത്തിനെ ജോലിയായിട്ട് മാത്രമെ കണക്കാക്കുന്നുള്ളൂ എന്നാണ് താരം പറയുന്നത്.സിനിമകള്‍ പരാജയപ്പെട്ടയാള്‍ക്ക് എന്തിനാണ് വീണ്ടും സിനിമകള്‍ തരുന്നത്? ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ കഥ കേട്ട് അവര്‍ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകള്‍ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത്? അതിന്റെ കാരണം ഇപ്പോഴും മനസ്സിലാകുന്നില്ല. തനിക്ക് കഥകള്‍ വന്നാല്‍ അത് ചെയ്യുമെന്നും ധ്യാന്‍ വ്യക്തമാക്കി.