ടൊവിനോയുടെ എആര്‍എം ഇഷ്ടമായില്ലെന്ന് മധു ; ചുമ്മാ അടിപിടിയല്ലേ,ജനറേഷൻ ഗ്യാപ്പാകാം

സിനിമ ഡസ്ക് : അങ്ങേയറ്റം ആദരവോടെ മലയാളികള്‍ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകള്‍ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മധു.കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രം വന്നാല്‍ ചെയ്യണമെന്ന അതിയായ ആഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്.മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ, സത്യൻ തുടങ്ങി പുതുതലമുറയിലെ താരമായ ദുല്‍ഖർ സല്‍മാൻ ചിത്രത്തില്‍ വരെ നടൻ വേഷമിട്ടു. ഇപ്പോഴിതാ അവസാനമായി കണ്ട സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അവസാനമായി കണ്ടത് ടൊവിനോയുടെ സിനിമ അജയന്റെ രണ്ടാം മോഷണമാണെന്നും എന്നാല്‍ സിനിമ വലുതായി ഇഷ്ടപ്പെട്ടില്ലെന്നുമാണ് മധു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.

Advertisements

ജനറേഷൻ ഗ്യാപ്പാകാം സിനിമ ഇഷ്ടപ്പെടാതെ പോയതിന്റെ കാരണമെന്നും നടൻ പറഞ്ഞു. ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ… എആര്‍എം. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും. അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്… എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ… ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍… അതിന് സാധിക്കില്ല. എആര്‍എം കാണുമ്ബോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു എന്നാണ് മധു പറഞ്ഞത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് എആർഎം പ്രേക്ഷകർക്കിടയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. കുറച്ച്‌ ദിവസം മുമ്പാണ് സിനിമ ഒടിടിയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.