ഹനുമാൻകൈൻഡ് അഭിനയരംഗത്തേക്ക് ; ആഷിക് അബുവിന്റെ റൈഫില്‍ ക്ലബ്ബിന്റെ പോസ്റ്റർ പുറത്ത്

സിനിമ ഡസ്ക് : അടുത്തിടെ ആഗോള തലത്തില്‍ തരംഗമായി മാറിയ മലയാളി റാപ്പറാണ് ഹനുമാൻകൈൻഡ്. ബിഗ് ഡൗഗ്സ് എന്ന മ്യൂസിക്കല്‍ ആല്‍ബം അമ്ബരപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടാക്കിയത്.‌ഇപ്പോള്‍ അഭിനയത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഹനുമാൻകൈൻഡ്. ആഷിഖ് അബുവിന്റെ റൈഫില്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.ഹനുമാൻ കൈൻഡിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തില്‍ ബീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത.സൂരജ് ചെറുകാട്ട് എന്നാണ് യഥാർത്ഥ പേര്. മലപ്പുറം സ്വദേശിയായ ഹനുമാൻ കൈൻഡ് ഏറെനാളായി സംഗീത രംഗത്ത് സജീവമാണ്. പ്രശസ്ത അമേരിക്കൻ റാപ്പർ പ്രൊജക്‌ട് റാറ്റ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികാളാണ് ‘ബിഗ് ഡൗഗ്സ്’ പങ്കുവച്ചത്. മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ടുള്ളതാണ് ആല്‍ബം. അഞ്ച് കോടിയില്‍ അധികം പേരാണ് ഇതിനോടകം യൂട്യൂബില്‍ വിഡിയോ കണ്ടത്.

Advertisements

Hot Topics

Related Articles