സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ‘ഐഡന്‍റിറ്റി’ എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ് ലുക്ക് ആന്‍ഡ് ഫീലിലാവും എത്തുകയെന്ന സൂചന ടീസർ നല്‍കിയിരുന്നു.ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഓള്‍ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖില്‍ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.