ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയം ; തിയേറ്ററുകളില്‍ ദുരന്തമായ ‘കങ്കുവ’ ഇനി ഒടിടിയിലേക്ക് ; തീയതി പുറത്ത്

ചെന്നൈ : വന്‍ ഹൈപ്പില്‍ എത്തി നിരാശ സമ്മാനിച്ച ചിത്രമാണ് സൂര്യയുടെ ‘കങ്കുവ’. സൂര്യയുടെ കരിയറിലെ, ഈ വർഷത്തെ റിലീസ് സിനിമയുടെ ലിസ്റ്റ് എടുത്ത് നോക്കിയാലും പരാജയ ചിത്രങ്ങളുടെ ഒന്നാം നമ്പർ കങ്കുവയ്ക്ക് അർഹതപ്പെട്ടതാണ്.വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിതെളിച്ചിരുന്നു.

Advertisements

350 കോടി ബഡ്ജറ്റിൽ എത്തിയ ചിത്രത്തിന് അതിന്റെ പകുതി പോലും തീയേറ്ററുകളിൽ നിന്ന് നേടാനായില്ലന്നത് തന്നെയാണ് ഈ വിമർശനങ്ങൾക്കുള്ള പ്രധാന കാരണം.സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.ഡിസംബർ 13 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.ചിത്രം റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും ഒടിടി സ്ട്രീമിങ് എന്നായിരുന്നു ആദ്യത്തെ കരാർ. എന്നാൽ നിലവിൽ ചിത്രം തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം ഡിസംബർ 13 ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയുന്നത്.എന്നാൽ തെന്നിന്ത്യൻ ഭാഷാ പതിപ്പുകൾ മാത്രമാകും അടുത്ത മാസം റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്. നവംബർ 14 നായിരുന്നു ചിതർ ആഗോള റിലീസായി തീയേറ്ററുകളിൽ റിലീസായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.