മൂന്നാർ: സിനിമാ – സീരിയല്‍ നടൻ കുഴഞ്ഞുവീണ് മരിച്ചു. മൂന്നാർ ഇക്കാ നഗറില്‍ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സി പി എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പാർട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements
സി പി എം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയായ സുബ്രഹ്മണ്യൻ മൈന, കഴുക്, കുംകി അടക്കമുള്ള നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാശം, തമിഴ് അടക്കമുള്ള സിനിമകളുടെ ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാർവതി, മക്കള്‍: വിദ്യ, വിവേക്, മരുമക്കള്‍: കാർത്തിക്, അഭിരാമി.