എറണാകുളം : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്. ചിത്രീകരണത്തിനിടെ നടന് പൊള്ളലേൽക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു.
Advertisements
എന്നാൽ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.