തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; മരിച്ചത് എറണാകുളം സ്വദേശി

തിരുവനന്തപുരം: സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ട്രെയ്നില്‍ നിന്ന് വീണ് മരിച്ചു. എറണാകുളം സ്വദേശിയായ അജേഷാണ് മരിച്ചത്. തുമ്പ വി എസ് എസ് യിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.ഇന്ന് രാവിലെ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ഡോറിന് സമീപത്തുനിന്ന് ലഗേജുകള്‍ എടുത്തുവെക്കുന്നതിനിടെയാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരും സ്റ്റേഷന്‍ അധികൃതരുമെല്ലാം ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles