മുണ്ടക്കയം: വർഗ്ഗീയത വിതറുന്ന ഭരണം നടത്തുന്ന ബി ജെ പി തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ തോമസ് പറഞ്ഞു. സി ഐ ടി യു കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റി മുണ്ടക്കയത്ത് സംഘടിപ്പിച്ച മെയ് ദിന റാലി മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമ സ് .
എട്ടുമണിക്കൂർ ജോലി എന്നത് 12 മണിക്കൂറാക്കി ഉയർത്തുന്ന നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു നീങ്ങുകയാണ്. ഡൽഹിയിലെ ജഹാഹിർ ഏരിയായിലെ കെട്ടിടങ്ങൾ പൊളിക്കുവാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞുവെങ്കിലും ഇതു വകവെയ്ക്കാതെ പൊളിക്കൽ തുടർന്നു. അവസാനം സി പി ഐ എം പിബി അംഗം വൃന്ദാ കാരാട്ട് എത്തിയാണ്ത ഇത് നിർത്തിച്ചത്. മനുഷ്യരെ വിവിധ തട്ടുകളിലാക്കി ഭരിക്കുവാനാണ് ബി ജെ പി യുടെ ശ്രമം. കേരള സർക്കാരിനെതിരെ കൈ റെയിൽ പ്രശ്‌നമുയർത്തി യു ഡി എം ഉം ബി ജെ പി യും ഒത്തുകളിക്കുകയാണെന്നും കെ ജെ തോമസ് പറഞ്ഞു. നായനാർ ഭവൻ പട്ടിക്കൽ നിന്നുമാണ് റാലി ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുസമ്മേളനത്തിൽ സി ഐ ടി യു ഏരിയാ പ്രസിഡണ്ട് പി കെ നസീർ അധ്യക്ഷനായി. സെക്രട്ടറി പി എസ് മ്പുരേന്ദൻ സ്വാഗതം പറഞ്ഞു. സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം, ജോയിൻറ്റ് സെക്രട്ടറി വി പി ഇസ് മായിൽ, കെ രാ ജേഷ്, ഷമീം അഹമ്മദ്, വി എൻ രാജേഷ്, സി വി അനിൽകുമാർ ,കെ സി ജോർജുകുട്ടി, സജിൻ വി വട്ടപ്പള്ളി, എം ജി രാജു, പി കെ ബാലൻ, കെ എൻ രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജ് കുട്ടി (എരുമേലി ), ജയിംസ് പി സൈമൺ (മണിമല ) , പി എസ് സജിമോൻ ( കൂട്ടിക്കൽ ), കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി ) എന്നിവർ സംസാരിച്ചു. വിപി ഇസ് മായിൽ പ്രതിഞ്ജാവാചകം ചൊല്ലി കൊടുത്തു.