കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു; ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ചേർന്നു. ജില്ലാ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി.കെ സുരേഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.എം.പി.ടി.ഇ.യു ജില്ലാ പ്രസിഡന്റ് പി.വി പ്രദീപ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.വി പ്രദീപ് (പ്രസിഡന്റ്), ബ്ലസൺ (സെക്രട്ടറി), ജിയേഷ് (ട്രഷറർ), സി.എസ് ഷിജു (വൈസ് പ്രസിഡന്റ്), സെബിൻ (ജോയിന്റ് സെക്രട്ടറി), റെജി, ക്രിസ്റ്റി തോമസ്, റഷീദ്, രാഹുൽ, നസീർ, വി.എസ് കണ്ണൻ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles