കോട്ടയം: ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു. കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചൊവ്വാഴ്ച രാവിലെ മാര്‍ച്ച് സംഘടിപ്പിച്ചത്. ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സ. എ. വി റസ്സല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അഞ്ച് വര്‍ഷം മുമ്പ് പെട്രോളിന് 65 രൂപ വിലയുള്ള കാലത്ത് വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി,് ചാര്‍ജ്, ഇന്ധനവില 100 രൂപക്ക് മുകളില്‍ എത്തിയിട്ടും പുതുക്കിയിട്ടില്ല. രജിസ്ട്രേഷന്‍ പുതുക്കല്‍, പെര്‍മിറ്റ് ടാക്സ്, ഇന്‍ഷുറന്‍സ് എല്ലാത്തിനും ചാര്‍ജ് കുത്തനെ കൂടിയിരിക്കുകയാണ്. ഇത് ഓട്ടോ, ടാക്സി,് മേഖലയിലെ തൊഴിലാളികളെ ബാധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന പൊതുജനങ്ങളെയും ബാധിച്ചിട്ടുണ്ട്.