സിഐടിയു വാകത്താനം പഞ്ചായത്ത് കോ-ഓർഡിനേഷൻ സമ്മേളനം

പുതുപ്പള്ളി : സിഐടിയു വാകത്താനം പഞ്ചായത്ത് കോ-ഓർഡിനേഷൻ സമ്മേളനം നടന്നു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി എസ് നിസ്താർ ഉദ്ഘാടനം ചെയ്തു. ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ എസ് മോഹൻദാസ് അധ്യക്ഷനായി. ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഷിനു പോൾ പതാക ഉയർത്തി. കോ-ഓർഡിനേഷർ കൺവീനർ പി ബി പ്രകാശ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽ കുമാർ, ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ, എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സാബു മരങ്ങാട്,ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ജോൺ , ജെ രാജേഷ്, എ ജെ ജോൺ, എന്നിവർ സംസാരിച്ചു.
സിഐടിയു വാകത്താനം പഞ്ചായത്ത് കോ-ഓർഡിനേഷൻ കൺവീനറായി പി.ബി പ്രകാശ് ചന്ദ്രനെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles