ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗ് അത്യന്തം ആവേശകരമായ രീതിയിൽ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫേവറേറ്റ് ടീമായ മുംബൈ ലീഗിൽ നിന്ന് ആദ്യം തന്നെ പുറത്തായി കഴിഞ്ഞു. ബാംഗ്ലൂരിന്റെയും ചെന്നൈയുടെയും കാര്യമാണെങ്കിൽ തുലാസിൽ ആണ് താനും. ഇന്ന് രാജസ്ഥാനെതിരെ നടന്ന മത്സരം വിജയിച്ചില്ലായിരുന്നുവെങ്കിൽ ചെന്നൈ ടൂർണമെന്റിൽ നിന്നു തന്നെ പുറത്തായേനെ. എന്നാൽ രാജസ്ഥാൻ എതിരെ മത്സരം വിജയിച്ച ചെന്നൈ ഓഫ് പ്രതീക്ഷ സജീവമാക്കി. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ഗൂഢാലോചന തിയറി സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. ചെന്നൈയെ ലീഗിൽ നിലനിർത്താനും ആരാധകരെ തൃപ്തിപ്പെടുത്താനുമായി നടന്ന തിരക്കഥയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിലെ എന്നാണ് ആരോപണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തിയറി ഇങ്ങനെ –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എല്ലാ കുറ്റകൃത്യങ്ങളിലെയും സത്യം പുറത്തു കൊണ്ട് വരുന്നത്, ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല. ചില നിഗമനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. ” സമർത്ഥരായ എല്ലാ കുറ്റാന്വേഷകരും പിന്തുടരുന്ന തിയറിയാണ് മുകളിൽ പറഞ്ഞത്. ഇന്ന് CSK പരാജയപ്പെട്ടിരുന്നെങ്കിൽ, ചെപ്പോക്കിലെ ധോണിയുടെ അവസാന മൽസരമാവുമായിരുന്നു ഇത്.. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ധോണിയുടെ ഹോം ഗ്രൗണ്ടിലെ അവസാന മൽസരം, പരാജയപെട്ട് വിടവാങ്ങാൻ ആരും ആഗ്രഹിക്കില്ല എന്നത് സത്യം… പക്ഷേ അതിന് RR കൂട്ടുനിന്നു എന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ തെറ്റുപറയാൻ പറ്റുമോ?… അത് സത്യമാണെങ്കിൽ,നമ്മൾ ഹൃദയത്തിലേറ്റിയ ക്രിക്കറ്റ് എന്ന മഹത്തരമായ ഗെയിമാണ് ഇവിടെ തോറ്റത്..
ഈ പറഞ്ഞതിന് വ്യക്തമായ തെളിവുകൾ നൽകാനുണ്ടോന്ന് ചോദിച്ചാൽ, നൽകാനൊന്നുമില്ല… പക്ഷേ, ചില നിരീക്ഷണങ്ങളും നിഗമനങ്ങളും പറയാം..
1. ചെപ്പോക്കിലെ പിച്ച് ബൗളർമാരെ സഹായിക്കുന്നതായിരിക്കും എന്ന് ഏവർക്കും അറിയാവുന്നതാണ്.. പിച്ച് കണ്ട വിദഗ്ദർ അതു സൂചിപ്പിച്ചതുമാണ്… എന്നിട്ടുമെന്തേ പ്രിയപ്പെട്ട സഞ്ചൂ, താങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു ?
2. രാജസ്ഥാന്റെ നല്ല വിജയങ്ങൾ കൂടുതലും ചെയ്സ് ചെയ്തിട്ടാണ്… പകൽ മൽസരങ്ങളിൽ “Dew” ഒരു ഫാക്ടർ ആയി വരുകയുമില്ല..എന്നിട്ടുമെന്തേ പ്രിയപ്പെട്ട സഞ്ചൂ, താങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു ?
3. 11 അംഗ പ്ലെയിംഗ് ഇലവനിൽ ആകെ 2 വിദേശ കളിക്കാർ മാത്രം… ഫിനിഷറായി കളിക്കാറുള്ള രണ്ട് കരീബിയൻ താരങ്ങളും (Powell & Hetmyer)ഇലവനിലില്ല..ഒരാൾക്ക് പരുക്കാണങ്കിൽ മറ്റയാളെയെങ്കിലും ഇറക്കാമല്ലോ.. ഇനി രണ്ടാളും ഇൻജൂർഡ് ആണങ്കിൽ, ടീമിലുള്ള ഇംഗ്ലീഷ് കൗണ്ടിയിലെ വെടിക്കെട്ട് താരം Tom Kohler ക്ക് ഒരവസരം കൊടുക്കാമായിരുന്നില്ലേ..എന്നിട്ടുമെന്തേ പ്രിയപ്പെട്ട സഞ്ചൂ, താങ്ങൾ 2 വിദേശികളെ മാത്രം ടീമിലെടുത്തു?
4. ഇനി പറയുന്നതാണ് ഈ മൽസരത്തിലെ ഏറ്റവും വലിയ തെറ്റ്.. ചെന്നെ സ്പിന്നർമാരെ കളിക്കാൻ RR ബാറ്റർ ബുദ്ധിമുട്ടുന്നത് നാം കണ്ടത്.. അതു കൊണ്ട് തന്നെ Impact Sub ആയി ഇറങ്ങുന്നത്, സൗത്താഫ്രിക്കൻ മുൻ ക്യാപ്റ്റനും മികച്ച സ്പിന്നറുമായ കേശവ് മഹാരാജ് ആയിരിക്കുമെന്ന് ഏവരും കരുതിയിരുന്നുമാണ്.. കമന്ററി ബോക്സിലിരുന്ന ഹർഷെ ബോഗ് ലെ പോലും അത് സൂചിപ്പിച്ചതായിരുന്നു… പക്ഷേ Impact player ആയി നാലാമത് ഒരു പേസറെയാണ് RR ഇറക്കിയത്… സ്പിന്നറെ തുണയ്ക്കുന്ന ഈ പിച്ചിൽ, എന്തേ പ്രിയപ്പെട്ട സഞ്ചൂ ഇങ്ങനെയൊരു തീരുമാനം ?
മുംബെ ഇല്ലാത്ത പ്ലേ ഓഫിൽ ചെന്നെ എന്തായാലും കാണണം എന്ന് ആർക്കെങ്കിലും നിർബന്ധം ഉണ്ടാവാം… അതല്ലങ്കിൽ രണ്ടാം ക്വാളിഫയർ മൽസരവും ഫൈനലും നടക്കുന്ന ചെപ്പോക്കിൽ, അതിഥേരായ ചെന്നെ ഉണ്ടാവണം എന്ന നിർബന്ധം ആർക്കേലും കാണുവായിരിക്കും!
അതെന്തായാലും .. ഇന്നത്തെ ഈ മൽസരം, എന്നും ഒരു നെരിപ്പോടായി ഇടനെഞ്ചിലുണ്ടാവും.
എൻ ബി : എന്നെ തെറിവിളിക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു… IPL ൽ രണ്ടു വർഷം വിലക്ക് ലഭിച്ച രണ്ടേ രണ്ടു ടീമുകളേയുള്ളു… അത് ഏതൊക്കെ ടീമുകളാണന്നും, അത് എന്തിനായിരുന്നുവെന്നും സ്വയം ചിന്തിച്ചാൽ മതി!