കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെറ്ററിനറി സർവ്വകലാശാലയിലേക്ക് എം.എസ്.എഫ്. പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘർഷം.
ബാരിക്കേഡുവെച്ച് പോലീസ് മാർച്ച് തടഞ്ഞെങ്കിലും ചില പ്രവർത്തകർ ബാരിക്കേഡും സർവ്വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞുപോകാൻ തയ്യാറാവാതിരുന്ന പ്രവർത്തകർ കൊടികെട്ടിയ കമ്ബും മറ്റും പോലീസിനുനേരെ വലിച്ചെറിഞ്ഞു. പോലീസും ഒരു വിഭാഗം പ്രവർത്തകരും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് സർവ്വകലാശാലയ്ക്കു പുറത്തുള്ളത്. കെ.എസ്.യുവും സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്നാണ് വിവരം.
Advertisements