കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്ബില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിക്ക് വരുന്ന വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാപിതാക്കള്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.
അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ തുടരെത്തുടരെ മുടങ്ങിയതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ പെണ്ണ് കാണാനെത്തിയവര്‍, അപ്രതീക്ഷിതമായിവിവാഹാലോചനയില്നിന്ന് പിന്മാറുകയായിരുന്നു. വിവാഹ ആലോചനയുമായി വന്നവരുടെ വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കാമുകന് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ എത്തി, യുവതിയുമൊത്തുള്ള ഫോട്ടോകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത വിവരം അറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയെ പെണ്ണ് കാണാന്‍ എത്തുന്നവരുടെ വീട് കണ്ടെത്തി, അവിടെ നേരിട്ട് എത്തിയാണ് അരുണ്‍ വിവാഹാലോചന മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാള്‍ വിവാഹം മുടക്കിയിരുന്നത്. എന്നാല്‍ അരുണുമായി യുവതിക്ക് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഒന്നിച്ച് പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി പറഞ്ഞു. ഏതായാലും കല്യാണം മുടങ്ങുന്നതിന് കാരണക്കാരനായ ആള് കുടുങ്ങിയതിന്റെ ആശ്വാസത്തിലാണ് യുവതിയുടെ വീട്ടുകാര്‍.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വിവാഹം മുടക്കുന്നത് സഹപാഠിയായിരുന്ന അരുണ്‍ ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.