പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് മുന്നില്‍കണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. പലയിടങ്ങളിലും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയുടെ സാഹചര്യം വിലയിരുത്തി ഘട്ടംഘട്ടമായി ക്യാമ്പുകള്‍ അവസാനിപ്പിക്കാം. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ ഒക്ടോബര്‍ 26 ന് മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
വെള്ളപ്പൊക്കത്തില്‍ കെടുതികള്‍ സംഭവിച്ച സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഭാഗികമായോ പൂര്‍ണമായോ നശിച്ച വീടുകള്‍, ശുചീകരണം ആവശ്യമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം നടത്തേണ്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് യോഗം അനുമതി നല്‍കി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കണം. ജില്ലയിലെ മഴക്കെടുതി സമയങ്ങളില്‍ വകുപ്പുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യണം. പുറമറ്റം കോമളം പാലത്തിന് കീഴില്‍ നിരൊഴുക്ക് തടസപ്പെടുത്തിയ മുളക്കൂട്ടങ്ങളും