കുറവിലങ്ങാട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ജില്ലാ തല ശുചിത്വ സന്ദേശ യാത്രയ്ക്ക് കുറവിലങ്ങാട് പഞ്ചായത്ത് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൽ ജില്ലാ കോ-ഓർഡിനേറ്ററും ജാഥാ ക്യാപ്റ്റനുമായ ശ്രീശങ്കർ ജാഥയുടെ ഉദ്യേശ ലക്ഷ്യങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. മാലിന്യത്തിന്റെ കൃത്യമായ സംസ്‌കരണത്തിന്റെ ആവശ്യകതയും മാലിന്യം സംസ്‌കരണ സംവിധാനങ്ങളും നിയമപരമായ നടപടികളും സംബന്ധിച്ച് ജാഥാ ക്യാപ്റ്റൻ വിശദീകരിച്ചു. വിവിധ തരത്തിലുള്ള മാലിന്യം സംസ്‌കരണോപാധികൾ ജാഥയിൽ പ്രദർശിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്യക്ഷ ടെസ്സി സജീവ് അദ്ധ്യക്ഷയായ യോഗത്തിൽ വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് സന്ധ്യ സജികുമാർ, എം.എൻ.രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ് ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ് സെക്രട്ടറി എം.എൻ. പ്രദീപ്, കില ആർപിമാരായ പ്രഭാവതി ശശി, ആർജിഎസ് കോ-ഓർഡിനേറ്റർ അലീഷ മോഹൻ, തീമാറ്റിക് എക്‌സ്‌പേർട്ട് മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി 9ന് അയ്മനത്ത് ആരംഭിച്ച് 17 ന് കോട്ടയം ടൗണിൽ സമാപിക്കുന്ന ജാഥയാണ് ഇന്ന് കുറവിലങ്ങാട്ട് എത്തിയത്. ഹരിതകർമ്മസേന, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് സർക്കാർ സർക്കാരിതര ജീവനക്കാർ, കുടുംബശ്രീ, വ്യാപാര സ്ഥാപനങ്ങൾ, എക്‌സ് സർവ്വീസ് മെൻ, പെൻഷൻ സംഘടനകൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ജാഥ സ്വീകരണത്തിൽ പങ്കെടുത്തു.